സ്കൂൾ വാർഷിക ഫോട്ടോ
സ്കൂൾ വാർഷികവും കാരുണ്യ സഹായ നിധി വിതരണവും കേരള നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷണൻ ഉദ്ഘാടനം ചെയ്തു.പി.ഉണ്ണി MLA അധ്യക്ഷനായിരുന്നു. അക്കാദമിക മാസ്റ്റർ പ്ലാൻ സമർപ്പണം PK ശശി MLA നിർവ്വഹിച്ചു.എൻഡോവ്മെന്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.അരവിന്ദാക്ഷൻ നിർവ്വഹിച്ചു.പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.മോഹനൻ സ്വാഗതമാശംസിച്ചു.പി.കുമാരൻ Ex. MLA ,പി.മോഹനൻ, ഷംസിയ ഉമ്മർ, രഹ്ന, ഷീജ, പി.സി.കുഞ്ഞിരാമൻ, PTA പ്രസിഡണ്ട് M.Tസുരേഷ്, ഉഷ, പി.ടി.അങ്കപ്പൻ, ഹംസ മാസ്റ്റർ, AEO എം.ജയരാജൻ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ സ്വരൂപിച്ച കാരുണ്യ സഹായ നിധി ഉപയോഗിച്ച് 42 പേർക്ക് 93000 രൂപയുടെ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഡയാലിസിസ കിറ്റുകൾ, വീൽ ചെയറുകൾ, വാക്കറുകൾ, വാക്കിങ്ങ് സ്റ്റിക്കുകൾ, ഫാനുകൾ, കട്ടിലുകൾ എന്നിവയാണ് വിതരണം ചെയ്തത്.10 കുട്ടികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.
ഡയാലിസിസ കിറ്റുകൾ, വീൽ ചെയറുകൾ, വാക്കറുകൾ, വാക്കിങ്ങ് സ്റ്റിക്കുകൾ, ഫാനുകൾ, കട്ടിലുകൾ എന്നിവയാണ് വിതരണം ചെയ്തത്.10 കുട്ടികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.
Comments
Post a Comment